Blogger Widgets

അഖില ഹെന്‍‌റി - കുഞ്ഞുടുപ്പുകാരി, മുഷിഞ്ഞ മെത്തവിരികളുടെ വീർപ്പ്മുട്ടലുകൾക്കിടയിൽ നിന്ന് പുകയില മണക്കുന്ന ഒരു പ്രഭാതത്തിലേയ്ക്ക് ഉറങ്ങുന്നവള്‍.,

അനൂപ്‌ കെ ആര്‍ - അപ്പപ്പോള്‍ വറ്റിപ്പോകുന്ന ഒരുവന്‍, പരല്‍ മീനുകള്‍ സ്വപ്നങ്ങളിലേക്ക് ഉണരുന്ന ജീവിതം, മേല്‍ക്കൂരയ്ക്ക് മുകളില്‍ വീടിന്‍റെ വിത്തുമായി പാറി നടക്കുന്നു.

സുജീഷ് എന്‍ എം - ഹോമോസാപ്പിയന്‍ പുരുഷന്‍, ഇരുപതുകളില്‍ പ്രായം, ചെറിയ കണ്ണുകള്‍, പോസ്റ്റല്‍ വിലാസമില്ലാത്ത ജീവിതം, പിങ്ക്-എലിഫന്‍റ് നൊസ്റ്റാള്‍ജിയ
ബ്ലോഗ്‌ : സുജീഷ്

ഹബീബ് റഹ്മാന്‍ - രതിമൂര്‍ഛയേക്കാള്‍ വായില്‍ വിരലിട്ടു ഛര്‍ദ്ദിക്കുന്നവരെ ഇഷ്ടപ്പെടുന്നവന്‍; പ്രേമത്തെ അതി കഠിനം കാമിക്കുന്ന ക്ഷുഭിതയൗവ്വനം, മൈരന്മാര്‍ക്കെതിരെ നടുവിരല്‍ പൊക്കി പിടിക്കുന്നവന്‍

ജിതിന്‍ ചേമ്പില്‍ലൈഫ്‌ന്ന് പറയണത് അത് ഒരു ജാതി സാധനാണ് ഗഡീന്നും പറഞ്ഞു ദോഹയില് ഒറ്റക്കുള്ള മരങ്ങളുടെ ചോടെ നിന്ന് തൃശ്ശൂര്‍ റൗണ്ട് സ്വപ്നം കാണണ അടിപൊളി ചെക്കന്‍ . എന്തൂട്ട് ചെക്കന്‍ ന്ന്? ഒര് അടിപൊളി ഡാവ് സ്റ്റാ
ലിങ്ക് : ഫേസ്ബുക്ക്

ഗാര്‍ഗി - കണ്ട വാതില്‍ക്കല്‍ ഊരയ്ക്ക്‌ കൈകുത്തി തലചൊറിഞ്ഞുകൊണ്ടു നിന്ന ഒരുത്തി, അത്ഭുതലോകത്തെ മറ്റൊരു ആലിസ്, ചെവിയോട് ചെവികള്‍ ചേര്‍ത്ത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവള്‍
ബ്ലോഗ്‌ : ബോഡിവീല്‍സ്

നിയാസ് മുഹമ്മദ്‌ - അഞ്ചു പൈസയുടെ ഉപകാരമില്ലാത്ത വേണ്ടാത്ത  ചിന്തകള്‍.... ചിന്തിക്കുന്ന കടലിന്റെ നെഞ്ചില്‍ കാത് ചേര്‍ത്ത് ചേര്‍ത്ത് വച്ച്  കടലിനെ കണ്ടു ഉറങ്ങാന്‍ മരുഭൂമിയെ വേണ്ടെന്നു വച്ച് ഉപ്പുകാറ്റുകളില്‍ നീറി നീറി ജീവിക്കുന്നവന്‍

അരുണ്‍ പ്രസാദ് - ഉറക്കം വിടാതെ കോള്‍ഗേറ്റ് ഏറെ നേരം നുണഞ്ഞിരിക്കും. ബീച്ചില്‍ കുടിച്ച് കുന്തം മറിഞ്ഞു പറന്നു പോകുന്ന ബലൂണുകളെ ചൂണ്ടിക്കാട്ടി അന്തം വിടുന്ന; സ്കിന്നി ജീന്‍സുകള്‍ വലിച്ചു കയറ്റുന്നവരുടെ മേല്‍ കൈകളമര്‍ത്താന്‍ കൊതിക്കുന്നവരില്‍ ഒരുവന്‍.
ബ്ലോഗ്‌ : ബ്ലഡിമേരി

മഹേന്ദ്രനാഥ്‌. - അത്രയേറെ സ്നേഹിക്കുന്നു എന്നു പറയാൻ കൊതി തോന്നുന്ന; കൊതിയിൽ പൂത്തു പോയേക്കുമൊ എന്ന് പേടി തോന്നുന്ന; ശരീരത്തിന്‍റെ ഓര്‍മകളില്‍ ഒരാള്‍ ഇല്ലാതായതിന്റെ പകപ്പില്‍ പെട്ട "ഷു " ന്‍റെ രഹസ്യ കാമുകന്‍

സുബല്‍ കെ ആര്‍ - ഒത്തിരി സമസാരിക്കുന്നവര്‍ക്കിരിക്കാന്‍ ഇടമൊരുക്കിയവന്‍, പെണ്ണുങ്ങളുടെ ബ്രേസിയര്‍ വള്ളികളില്‍ തൂങ്ങി മരണം മോഹിച്ച് ആകാശങ്ങളില്‍/, അടിവസ്ത്രങ്ങളില്‍ പാറി നടക്കുന്നു.
ബ്ലോഗ്‌ : സുബല്‍

യാസര്‍ അറഫാത്ത് - ഏകാന്തതയുടെ അനേകവര്‍ഷങ്ങള്‍, തിരയെ രതിയെന്ന് തലതിരിച്ച് 69 കളിച്ചവന്‍,
ബ്ലോഗ്‌ : എക്സിറ്റ്

ഹരിശങ്കര്‍ കര്‍ത്ത - പൊട്ടകിണറ്റിലെ ചൊറിത്തവളയുടെ സാഗരസ്വപ്നങ്ങൾ, ആകാശവിമർശങ്ങൾ, അരയന്നപ്രണയങ്ങള്‍; അലസന്‍, ആസക്തന്‍, അനാവശ്യന്‍

രാഹുല്‍ ഗോവിന്ദ് - സിനിമ കണ്ട് തുമ്മിത്തുമ്മി മൂക്ക് തെറിപ്പിച്ച് മൃഗങ്ങള്‍ക്ക് വയലറ്റ് നിറവും കല്ലുകള്‍ക്ക് ചുമപ്പും ചെടികള്‍ക്ക് മഞ്ഞയും കൊടുത്തു ഉറങ്ങാതിരിക്കുന്നവന്‍
ലിങ്ക് : ഫേസ്ബുക്ക്
home | illustration : sharon rani | about